പെരുവള്ളൂര്‍: പെരുവള്ളൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം ഉണ്ടെങ്കില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധ കുറവ് കാരണമാണെന്ന് എസ്ഡിപിഐ പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി. പോസിറ്റീവ് കേസുകള്‍ അവലോകനം ചെയ്ത് പ്രദേശത്തെ ആരോഗ്യ വകുപ്പ്, പോലിസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത് പഞ്ചായത്തിന്റെ ചുമതലയുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തി പ്രദേശത്തിന്റെ ഇപ്പോഴത്തെ കൊവിഡ് രോഗ വ്യാപന അവസ്ഥ വിലയിരുത്തിയുള്ള തീരുമാനം എടുപ്പിക്കേണ്ടത് പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലാണ്.
ഇക്കാര്യത്തില്‍ഏകോപിച്ച തീരുമാനം എടുപ്പിച്ചു മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് ചെയ്യിക്കുന്നതില്‍ പെരുവള്ളൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധ കുറവ് കൊണ്ടാണ് കൊവിഡ് വ്യാപനം കാര്യമായി ഇല്ലാത്ത പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ പോലും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയത് കൃത്യമായ നിരീക്ഷണമില്ലാത്തതിനാലാണെന്നും കൊവിഡ് വ്യാപനമില്ലാത്ത വാര്‍ഡുകളെ കെണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് നീക്കണമെന്നും എസ്ഡിപിഐ പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എസ്ഡിപിഐപഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇഖ്ബാല്‍ പികെ , സെക്രട്ടറി സുമീര്‍ ചക്കിപറമ്പന്‍, ഹംസ മഞ്ഞ റോടന്‍, നൂറുദ്ധീന്‍ ചൊക്ലി എന്നിവര്‍ സംസാരിച്ചു
