ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായി ചേപ്പൂരിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍

അധ്യയന വര്‍ഷാരംഭത്തില്‍ പ്രദേശത്തെ 200ഓളം വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തത്.

Update: 2021-06-19 07:49 GMT

മലപ്പുറം: ആനക്കയം പഞ്ചായത്ത് ചേപ്പൂര് ബ്രാഞ്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ഏവരുടേയും പ്രശംസ നേടുന്നു. വിദ്യാഭ്യാസ സഹായം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മറ്റു സഹായങ്ങള്‍ എന്നിവയാണ് പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്നത്.




 


അധ്യയന വര്‍ഷാരംഭത്തില്‍ പ്രദേശത്തെ 200ഓളം വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തത്. ലോകഡൗണ്‍ കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എസ്ഡിപിഐ പ്രവര്‍ത്തകരുടെ സഹായം ഏറെ ഉപകാരപ്രദമായി.


 



കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫോഗിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തി. പരിസരണ ശുചീകരണം, മറ്റ് ആരോഗ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ചേപ്പൂരിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയാകുന്നുണ്ട്.


 



 



ബ്രാഞ്ച് പ്രസിഡന്റ് ഫൈസല്‍ ബാബുവും സഹപ്രവര്‍ത്തകരായ ടി പി ഇസ്മായില്‍, എന്‍ കെ ജാബിര്‍ ,ടി കെ സജാസ് , കെ കെ അലി, എം സൈനുല്‍ ആബിദീന്‍ , ടി കെ ഇര്‍ഷാദ് എന്നിവരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News