ഗര്‍ഭിണിയായ യുവതിക്കും കുടുംബത്തിനും താങ്ങായി എസ്ഡിപിഐ പ്രവര്‍ത്തകര്‍; കര്‍ണാടക പോലിസില്‍നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ആംബുലന്‍സ് ഡ്രൈവര്‍
മംഗലാപുരം ബന്ദ് വാല താലൂക്കിലെ ഓറോട്ട് പടവ് സ്വദേശിനികളായ ഖദീജത്തുല്‍ സൗദ, ഇവരുടെ മൂന്ന് വയസ്സുകാരന്‍ മകന്‍, സഹോദരി നബീസത്തുല്‍ മരിയ എന്നിവരെയാണ് പോലിസ് സഹായത്തോടെ സ്വന്തം നാടണയാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സഹായമൊരുക്കിയത്.
പരപ്പനങ്ങാടി: ദുബയില്‍ നിന്ന് ഭര്‍ത്താവിനോടൊപ്പം വന്ന ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെയുള്ളവര്‍ക്ക് താങ്ങായി എസ്സിപിഐ പ്രവര്‍ത്തകര്‍. മംഗലാപുരം ബന്ദ് വാല താലൂക്കിലെ ഓറോട്ട് പടവ് സ്വദേശിനികളായ ഖദീജത്തുല്‍ സൗദ, ഇവരുടെ മൂന്ന് വയസ്സുകാരന്‍ മകന്‍, സഹോദരി നബീസത്തുല്‍ മരിയ എന്നിവരെയാണ് പോലിസ് സഹായത്തോടെ സ്വന്തം നാടണയാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സഹായമൊരുക്കിയത്.
ദുബയില്‍ കുടുംബസമേതം താമസിക്കുന്ന ഇവരില്‍ സൗദയുടെ ഭര്‍ത്താവ് പരപ്പനങ്ങാടി സ്വദേശിയോടൊപ്പം കഴിഞ്ഞ ദിവസം ഇവര്‍ വീമാനമാര്‍ഗം എത്തുകയായിരുന്നു. ഭര്‍ത്താവിന്റ അസുഖത്തിന് ശസ്ത്രക്രിയ വന്നതിനാല്‍ ഇദ്ദേഹത്തെ നേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുള്ള 2 യുവതികളേയും ഭര്‍ത്താവിന്റെ ബന്ധുവിട്ടിലേക്ക് മാറ്റിയെങ്കിലും കൊറോണ ഭീതി മൂലം
ഇവര്‍ക്ക് നേരിട്ട പ്രയാസം എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പോലിസിനെ ധരിപ്പിക്കുകയും ഇതുപ്രകാരം പരപ്പനങ്ങാടി എസ്ഐ രാജേന്ദ്രന്‍ നായര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസൈ ശശീധരന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ ഇവരുടെ മംഗലാപുരത്തുള്ള വീട്ടിലെത്തിക്കാന്‍ കളമൊരുക്കുകയായിരുന്നു.
ഇതിനായി ആംബുലന്‍ ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ ഉള്ളണം അബ്ദുല്‍ റസാഖും ഇദ്ദേഹത്തിന്റെ ഭാര്യയും വനിത വിം ഭാരവാഹിയുമായ ബുഷറയും തയ്യാറായി. ഇവരുടെ മക്കളെ ബന്ധു വീട്ടിലാക്കിയാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്. ഇതോടെ 2 യുവതികളുമായി പരപ്പനങ്ങാടിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇവരുമായി പുറപ്പെട്ടു. 5 മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് ജില്ല അതിര്‍ത്ഥിയില്‍ എത്തിയെങ്കിലും കര്‍ണാടക സംസ്ഥാനത്തേക്ക് കടക്കാന്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞില്ല. രാത്രി 2 മണി വരെ അതിര്‍ത്തിയിലും മറ്റും കഴിഞ്ഞ ഇവര്‍ക്ക് എവിടെയും തങ്ങാന്‍ ഇടം കിട്ടിയില്ല. പിന്നീട് ഇവരെ കാസര്‍കോട്ടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ ഇപ്പുറത്ത് വീട്ടില്‍ താമസിപ്പിച്ചു.
അതിര്‍ത്ഥി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ശത്രുവിനോടെന്ന പോലെ പെരുമാറുകയും ഗര്‍ഭിണിയോട് അസഭ്യം പറയുകയും ചെയ്തതായി കൂടെ പോയ ആംബുലന്‍സ് സഹായികളായ റസാഖും ബുഷറയും പറയുന്നു. പോലിസിന്റെ മാനസിക പീഡനത്തെതുടര്‍ന്ന് രാത്രി മലപ്പുറത്തേക്ക് തിരിച്ചുപോയാലോ എന്നു വരെ ഇവര്‍ ചിന്തിച്ചു. സ്ത്രീകളും അതിന് തയ്യാറായി. കേരളത്തില്‍ നിന്നുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി കര്‍ണ്ണാടക സര്‍ക്കാര്‍ അടച്ചതോടെ ആകെ പ്രതിസന്ധിയിലായി. പിന്നീട് കാസര്‍കോട്ടെയും, മംഗലാപുരത്തേയും പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇവരെ വീട്ടിലെത്തിച്ചത്.

