തിരുവനന്തപുരം: മതേതര ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി എസ്ഡിപിഐ നൽകുന്ന പിന്തുണ കളങ്കമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി ജയിക്കാതിരിക്കാൻ എസ്ഡിപിഐ സ്വീകരിക്കുന്ന നിലപാടുകളെ തള്ളേണ്ട ഉത്തരവാദിത്തം എൽഡിഎഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന വി.ഡി. സതീശന്റെ നിലപാട് അവസരവാദവും അസംബന്ധവുമാണെന്നും അദ്ദേഹം പരിഹസിച്ചു.