തിരുവനന്തപുരം: തൊഴില്‍സംരക്ഷണം ആവശ്യപ്പെട്ട് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബുധനാഴ്ച നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10നു പുത്തരിക്കണ്ടം മൈതാനത്തില്‍ ചേരുന്ന തൊഴില്‍സംരക്ഷണപ്പോരാട്ട പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്യും. അവകാശസംരക്ഷണപ്പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിര്‍വഹിക്കും. തുടര്‍ന്ന് അവകാശപ്പത്രിക സമര്‍പ്പണത്തിനായി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്എംഎ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.