ഇറാനെതിരെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം ഇന്ന് രാത്രി നടക്കുമെന്ന് സ്‌കോട്ട് ബെസെന്റ്
വാഷിങ്ടണ്‍: ഇറാനെതിരെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം ഇന്ന് രാത്രി നടക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഫോക്‌സ് ന്യൂസിനോടാണ് ബെസെന്റ് ഇക്കാര്യം പറഞ്ഞത്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ക്കും മിസൈല്‍ നിര്‍മ്മാണ ഫാക്ടറികള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ബെസെന്റ് പറഞ്ഞു.