സ്‌കോള്‍കേരള ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പ്രവേശനവും പുനഃപ്രവേശനവും ഇന്നു മുതല്‍

Update: 2022-06-08 06:29 GMT

തിരുവനന്തപുരം: 'സ്‌കോള്‍ കേരള' മുഖേന 2022-23 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഇന്നു (ജൂണ്‍ 8) മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോള്‍കേരള വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്‌റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ടും നിര്‍ദ്ദിഷ്ടരേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം 695 012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ സ്പീഡ് / രജിസ്‌റ്റേഡ് തപാല്‍ മാര്‍ഗമോ ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.