കുവൈത്തില്‍ സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കും

Update: 2021-07-23 01:05 GMT
കുവൈത്ത് സിറ്റി:സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍യാസീന്‍ അറിയിച്ചു. 900 സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി.


സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.




Tags:    

Similar News