ദിമാപൂര്‍: നാഗാലാന്‍ഡില്‍ സ്‌കൂളുകള്‍ ഫെബ്രുവരി 8ാം തിയ്യതി തുറക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഫെബ്രുവരി 8ന് ആറ് മുതല്‍ 12 വരെയുളള ക്ലാസ്സുകളാണ് തുറന്നുപ്രവര്‍ത്തിക്കുക. സ്‌കൂളുകള്‍ പാലിക്കേണ്ട് ആരോഗ്യനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് നാഗാലാന്‍ഡില്‍ സ്‌കൂളുകള്‍ അടച്ചത്.