തമിഴ്‌നാട്ടിലെ സ്‌കൂളുകളും കോളജുകളും സപ്തംബര്‍ ഒന്നിന് തുറക്കും

Update: 2021-08-31 04:39 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും പോളിടെക്‌നിക്കുകളും സ്പ്തബംര്‍ ഒന്നു മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സ്‌കൂളുകളും കോളജുകളും തുറക്കുന്നതിന്റെ ഭാഗമായി പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിട്ടിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സുകളില്‍ സൗജന്യയാത്ര അനുവദിക്കും.

സ്‌കൂളുകളുടെയും കോളജുകളുടെയും ഹോസ്റ്റലുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ക്ക് പ്രവര്‍ത്തിക്കാം.

അതേസമയം പൊതുആരോഗ്യനിര്‍ദേശങ്ങള്‍ സപ്തംബര്‍ 15വരെ നീട്ടിയിട്ടുണ്ട്.

ഈ സമയത്ത് മതപരമായി പരിപാടികളോ മറ്റ് പരിപാടികളോ നടത്താന്‍ അനുമതിയില്ല. വിനായക ഛതുര്‍ത്ഥി ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്.

പൊതു സ്ഥലങ്ങളില്‍ വിനായക പ്രതിമ സ്ഥാപിക്കുന്നതിന് അനുമതിയില്ല. പൊതുസ്ഥലങ്ങളില്‍ വിനായക പ്രതിമ നിമഞ്ജനം ചെയ്യുന്നതിനും വിലക്കുണ്ട്. ഭക്തരോട് വിനായക ഛതുര്‍ത്ഥി വീടുകളില്‍ ആഘോഷിക്കാന്‍ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.