കണ്ണൂരില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു; കുട്ടികള്‍ക്ക് നിസാര പരിക്ക്

Update: 2022-11-09 06:15 GMT

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു. 35 സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ സ്വാമി മൊട്ട മാമ്പക്കുന്ന് വളവില്‍ പറമ്പിലേക്ക് മറിയുകയായിരുന്നു. വയക്കര സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ ശ്രീകണ്ഠപുരം ഐഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Tags:    

Similar News