സംസ്ഥാനത്തെ സ്‌കൂള്‍ അധ്യയന സമയം വൈകീട്ട് വരെ നീട്ടാന്‍ ആലോചന

Update: 2021-11-26 10:09 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യയന സമയം വൈകീട്ട് വരെ നീട്ടാന്‍ ആലോചന. ഇതു സംബന്ധിച്ചുള്ള റിപോര്‍ട്ട്് അന്തിമതീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് വിട്ടു. ഉച്ചവരെയുള്ള അധ്യയനം കൊണ്ട് പാഠ്യഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആലോചന. വിദ്യാഭ്യാസ വകുപ്പാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇപ്പോള്‍ ഉച്ചവരെയാണ് സ്‌കൂള്‍ ക്ലാസുകള്‍ നടക്കുന്നത്.


Tags: