കൊവിഡ് വ്യാപനം: സ്‌കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; തീരുമാനം വെള്ളിയാഴ്ച

വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാവുക

Update: 2022-01-13 06:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കുളുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാവുക.

നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കും. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനമുണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനസമിതി യോഗത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച്് തീരുമാനമുണ്ടാവും. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും.

Tags:    

Similar News