സ്‌കൂള്‍ തുറക്കല്‍: വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ച് വിദ്യാഭ്യാസ വകുപ്പ്

അധ്യാപക, വിദ്യാര്‍ത്ഥി, യുവജന, തൊഴില്‍ സംഘടനകളുമായി പ്രത്യേക യോഗങ്ങള്‍ നടത്തും

Update: 2021-09-29 12:36 GMT

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

നാളെ രാവിലെ 10.30ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. KSTA, KPSTA, AKSTU, KSTU, KSTF, KSTC, KPTA, KAMA, NTU എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകീട്ട് 4 മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയര്‍മാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് DDE, RDD, ADE എന്നിവരുടെ യോഗമുണ്ടാകും.

ഒക്ടോബര്‍ 3ന് 11.30ന് ഡിഇഒ മാരുടെയും എഇഒ മാരുടെയും യോഗം നടക്കും. ഒക്ടോബര്‍ നാലിനോ അഞ്ചിനോ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും. പെട്ടന്ന് വിളിച്ചു ചേര്‍ക്കേണ്ടി വന്നതിനാല്‍ ഓണ്‍ലൈനില്‍ ആകും യോഗം ചേരുക. യോഗത്തിന്റെ ലിങ്ക് ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കും.

Tags:    

Similar News