മുസ് ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ടിന്റെ വയനാട് കളക്ടറേറ്റ് മാര്‍ച്ച്
കല്‍പ്പറ്റ: മുസ്ലിം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം വിദ്യാര്‍ത്ഥികളുടെ അവകാശമായ സ്‌കോളര്‍ഷിപ്പുകളില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടനടി നിയമ നിര്‍മ്മാണം നടത്തണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം ഫസല്‍ പുളിയാറക്കല്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അജ്‌നാസ് പി കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആഷിഖ് മേപ്പാടി സ്വാഗതവും, കല്‍പറ്റ ഏരിയ പ്രസിഡന്റ് അനസ് നന്ദിയും പ്രകാശിപ്പിച്ചു.