മുസ് ലിം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്: നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

Update: 2021-06-17 08:59 GMT

പത്തനംതിട്ട: മുസ് ലിം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കാംപസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ ഉദ്ഘാടനം ചെയ്തു.

സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും കണ്ടത്തെലുകളെ പാടെ അവഗണിച്ചുകൊണ്ടുള്ള കോടതിവിധി അന്യായമാണെന്നും അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അതിനായി മുസ്ലിം വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി മുനീര്‍ ഇബ്‌നു നസീര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരുപാടിയില്‍ പത്തനംതിട്ട ഏരിയ പ്രസിഡന്റ് അല്‍ അമീന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ തന്‍സീം, റമീസ് റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.