സായുധ സേനാ പരിശീലനം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

Update: 2021-11-24 04:32 GMT

തിരുവനന്തപുരം: സായുധ സേനാ പരിശീലനം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി ആലോചനയില്‍. സായുധ സേനയ്ക്കു കീഴിലുള്ള വിവിധ ട്രയിനിംഗ് അക്കാദമികളില്‍ 2019 ഫെബ്രുവരി 19ന് ട്രയിനിംഗിലുണ്ടായിരുന്നവരും പിന്നീട് സേനയില്‍ കമ്മീഷണ്‍ഡ് ഓഫിസറായവരുമായ കേരളീയരായ കേഡറ്റുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഇവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. മിലിട്ടറി നഴ്‌സിംഗ് സ്‌കൂളുകളില്‍ നിന്നും കമ്മീഷണ്‍ഡ് ഓഫിസറാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. സംസ്ഥാന സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. 

സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ചിനു മുമ്പ് സൈനിക ക്ഷേമ ഡയറക്ടറേറ്റിന്റെ swkeralalab6@gmail.com എന്ന ഇമെയിലില്‍ നമ്പര്‍, റാങ്ക്, പേര്, അക്കാദമിയുടെ പേര്, കമ്മീഷന്‍ ലഭിച്ച തിയ്യതിയും സേനാ വിഭാഗവും ഇമെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍, കേരളത്തില്‍ താമസിക്കുന്ന സ്ഥലത്തെ അഡ്രസ്സ്, ഒഫിഷ്യല്‍ അഡ്രസ്സ്, കമ്മീഷന്‍ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് തുടങ്ങിയവ സഹിതം അപേക്ഷിക്കണം.

Tags:    

Similar News