പട്ടികജാതിക്കാരായ ദമ്പതികളെ പാറമടഉടമ ആക്രമിച്ച സംഭവം: പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Update: 2022-08-22 14:03 GMT

എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ മുടക്കുഴി എന്ന സ്ഥലത്ത് പട്ടികജാതിക്കാരായ ദമ്പതികളെ പാറമടഉടമ ആക്രമിച്ചു എന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

എസ്.സി പ്രൊമോട്ടര്‍ കൂടിയായ പി.ബി. ശാലു ഭര്‍ത്താവ് പി.സി. രതീഷ് എന്നിവരെ പാറമടഉടമ വര്‍ഗീസ് മര്‍ദ്ദിക്കുകയും ജാതീയമായി അധിക്ഷേപിച്ചുവെന്നുമാണ് റിപോര്‍ട്ട്. വിഷയത്തില്‍ ക്രിമിനല്‍ നിയമ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ (അതിക്രമ നിരോധന) പ്രകാരവും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പെരുമ്പാവൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസിനും എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Tags: