സേവ് ലക്ഷദ്വീപ്: കേരള ജനകീയ കൂട്ടായ്മ ഗ്രൂപ്പില്‍ ഞായറാഴ്ച ഓണ്‍ലൈന്‍ മീറ്റ്

Update: 2021-05-29 03:58 GMT

കോഴിക്കോട്: കേരള ജനകീയ കൂട്ടായ്മ ഗ്രൂപ്പില്‍ സേവ് ലക്ഷദ്വീപ് ക്യാമ്പയില്‍ സംബന്ധിച്ച ഓണ്‍ലൈന്‍ മീറ്റ്. 2021 മെയ് 30 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് യോഗം. ലക്ഷദ്വീപ് ജനതക്ക് കേരള ജനതയുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരുകയാണ് ഉദ്ദേശ്യം.

കേരളത്തിലെ മുഴുവന്‍ സംഘടനകളെയും നേതാക്കളെയും ജനങ്ങളെയും കൂട്ടായ്മയുടെ ഭാഗമാക്കാനും ജില്ലാ തല കണ്‍വീനര്‍മാരെ കണ്ടെത്താനുമാണ് യോഗം വിളിച്ചിരിക്കുന്നത്.

Tags: