സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ ധര്‍ണ 26ന്

Update: 2021-07-24 15:30 GMT

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭുല്‍ ഘോഡാ പട്ടേല്‍ ലക്ഷദീപ് സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയില്‍ എത്തുന്ന ജൂലൈ 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നിലാണ് ധര്‍ണ.


ജസ്റ്റിസ്. പി കെ ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. കേരള ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ അനു ചാക്കോ അധ്യക്ഷതവഹിക്കും. ഹൈബി ഈഡന്‍, എം.പി, അഡ്വക്കേറ്റ്: വി.കെ.ബീരാന്‍, പ്രൊഫസര്‍. അരവിന്ദാക്ഷന്‍, പി.സി.ചാക്കോ (NCP സംസ്ഥാന അദ്ധ്യക്ഷന്‍), പി. രാജു (CPI എറണാകുളം ജില്ലാ സെക്രട്ടറി), ജോണ്‍ ഫെര്‍ണാണ്ടസ് (CPM സെക്രട്ടേറിയേറ്റ് മെമ്പര്‍), സി.ആര്‍ നീലകണ്ഠന്‍, ജെ.സുധാകരന്‍ IAS (BSP സംസ്ഥാന പ്രസിഡന്റ്), ടി.പി.അബ്ദുല്‍ അസീസ് (NCP എറണാകുളം ജില്ലാ പ്രസിഡന്റ്), ഫാദര്‍. പോള്‍ തേലക്കാട്ട്, വി.എച്ച്.അലിയാര്‍ മൗലവി (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), പി.പി.കോയ കല്‍പ്പേനി (സേവ് ലക്ഷദ്വീപ് ഫോറം), കോമളം കോയ (SLF കോര്‍ഡിനേറ്റര്‍), വി.എം.ഫൈസല്‍ (SDPI എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി),കെ.എം.അബ്ദുല്‍ മജീദ് (മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്) തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.




Tags:    

Similar News