സൗദി ബഖാലകളില്‍ സ്വദേശിവല്‍ക്കരണം ഉടന്‍ നടപ്പാക്കും

Update: 2020-08-28 17:47 GMT

ദമ്മാം: സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഖാലകളില്‍ സൗദിവല്‍ക്കരണം ഉടന്‍ നടപ്പാക്കും. സാമൂഹ്യ മാനവവിഭവ ശേഷി മന്ത്രാലയത്തിനു കീഴിലുള്ള വാണിജ്യ വിഭാഗം സ്വദേശിവല്‍ക്കരണ മേധാവി അബ്ദുസ്സലാം അല്‍തുവൈജിരിയാണ് ഇക്കാര്യം അറിയിച്ചത്.

വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വദേശിവല്‍ക്കരിക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സമിതിയുടെ നേതൃത്തില്‍ ഇതിനുള്ള അതിവേഗ പഠനം നടക്കുകയാണ്. കിഴക്കന്‍ പ്രവിശ്യ ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു പരിപാടിക്കിടയിലാണ് സ്വദേശിവല്‍ക്കരണ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 12 വിഭാഗം സ്ഥാപനങ്ങളിലും അടുത്തിടെയായി 9 തരം സ്ഥാപനങ്ങളിലും 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരുന്നു. 

Tags:    

Similar News