കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സൗദി അധികൃതര്‍

Update: 2020-12-12 04:10 GMT

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മാസാവസാനം ആണ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് പലര്‍ക്കും ഇപ്പോഴും ആശങ്കകളുണ്ടെന്ന് വാക്‌സിനേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മാസിന്‍ ഹസനൈന്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങളാണ് ആശങ്കക്കു കാരണം.ആശങ്ക സ്വാഭാവികമാണ്. ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ആരെയും നിര്‍ബന്ധിക്കില്ലെന്ന് പറയുന്നത്. കൃത്യമായ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സൗദിയില്‍ ഫേസര്‍ കൊവിഡ് വാക്‌സിന്‍ എത്തുന്നത്. അത് കൊണ്ട് പേടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.


എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. ആദ്യം 65 വയസ്സിനു മുകളിലുളളവരെയാണ് പരിഗണിക്കുക. പിന്നീട് 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ഡോ. മാസിന്‍ ഹസനൈന്‍ അറിയിച്ചു.




Tags: