മരുഭൂമിയെ ഹരിതാഭമാക്കാനൊരുങ്ങി സൗദി കാര്‍ഷിക മന്ത്രാലയം

Update: 2020-10-10 17:59 GMT

ദമ്മാം: രാജ്യത്തെ വര്‍ന്നുകൊണ്ടിരിക്കുന്ന മരുപ്രദേശങ്ങളെ ഹരിതാഭമാക്കാനുള്ള പദ്ധതികളുമായി സൗദി ഭരണകൂടം. സൗദിയിലെ തിരഞ്ഞെടുത്ത 165 സ്ഥലങ്ങളില്‍ ഈ ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം എപ്രില്‍ മാസത്തിനുള്ളില്‍ പത്ത് ലക്ഷം ഫലവൃക്ഷത്തൈകള്‍ നടാനാണ് പദ്ധി. സൗദി കാര്‍ഷിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

രാജ്യത്തെ പാരിസ്ഥിക സംരക്ഷണം ഉറപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. വൃക്ഷത്തൈകള്‍ നട്ടും കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ചും മരുഭുമിയുടെ വളര്‍ച്ച കുറച്ചുകൊണ്ടുവന്നും രാജ്യത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ കഴിയുമെന്നാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Tags:    

Similar News