ഹൂതികള്‍ അയച്ച വിമാനങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന

Update: 2020-07-03 14:17 GMT

ദമ്മാം: സൗദി അറേബ്യയെ ആക്രമിക്കാനായി യമനില്‍ നിന്നും ഹൂതി സൈന്യം അയച്ച പൈലറ്റില്ലാത്ത വിമാനങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന. വിമാനങ്ങള്‍ വെടിവച്ചിടുകയായിരുവെന്നാണ് ലഭിച്ച വിവരം. നാലു വിമാനങ്ങളാണ് സൗദിയെ ആക്രമിക്കാനായി ഹൂതികള്‍ അയച്ചത്. ഇവയില്‍ മൂന്നു വിമാനങ്ങള്‍ വെടിവച്ചിടുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇറാന്റെ സഹായത്തോടെയാണ് ഹുതി വിമതര്‍ സൗദിയെ അക്രമിക്കാനൊരുങ്ങിയത്.

രാജ്യത്തെ ജനങ്ങളേയും പട്ടണങ്ങളേയും സംരക്ഷിക്കുന്നതിന് തങ്ങള്‍ അതീവ ജാഗ്രതപുലര്‍ത്തുന്നുണ്ടെന്ന് സൗദി സഖ്യസേന വക്താവ് അറിയിച്ചു. 

Tags: