സൗദി തൊഴില്‍ നിയമ പരിഷ്‌കരണം:കൂടുതല്‍ വിശദീകരണവുമായി മന്ത്രാലയം

Update: 2020-11-05 17:05 GMT

ദമ്മാം: സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴില്‍ മാറാം എന്ന തൊഴില്‍ നിയമ പരിഷ്‌കരണം സംബന്ധിച്ച് സൗദി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലം കൂടുതല്‍ വ്യക്തത വരുത്തി. സൗദിയിലെത്തി തൊഴിലാളി നിലവിലെ തൊഴിലുടമയുടെ പക്കല്‍ ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കണം. നിയമ പരമായ തൊഴില്‍ കരാറുണ്ടാവല്‍, സൗദി തൊഴില്‍ നിമയത്തില്‍ പരിധിയിലാവല്‍, മന്ത്രാലയത്തിന്റെ  ഖുവ എന്ന സൈറ്റിലുടെ തൊഴിലാളി പുതിയ തൊഴിലുടമയിലക്ക് തന്റെ തൊഴില്‍ മാറുന്നതിനെ കുറിച്ച വ്യക്തമാക്കല്‍, തുടര്‍ന്ന് പുതിയ തൊഴില്‍ ഉടമ നിലവിലെ തൊഴിലുടമയോട് സേവനം മാറ്റം ആവശ്യപ്പെടല്‍ എന്നിവ ചെയ്തിരിക്കണം. കൂടാതെ പുതിയ തൊഴിലുടമയുടെ സ്ഥാപനത്തിന് പുതിയ വിസ ലഭിക്കുന്നതിനു യോഗ്യതയുണ്ടായിരിക്കണം എന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News