ഫാര്‍മസികള്‍ മരുന്നുശേഖരത്തെ കുറിച്ച് വിവരം നല്‍കണം: സൗദി ആരോഗ്യ മന്ത്രാലയം

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണിത്.

Update: 2020-05-17 14:33 GMT

ദമ്മാം: രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ഫാര്‍മസികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലുള്ള മരുന്നു ശേഖരങ്ങളെ കുറിച്ച് വിവരം നല്‍കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണിത്. ആവശ്യമായി മരുന്നു ശേഖരമില്ലെങ്കില്‍ ഇറക്കു മതി ചെയ്യുകയോ ഉല്‍പാദിപ്പിക്കുകയോ വേണ്ടി വരും.

സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റിയുടെ റസദ് എന്ന സിസ്റ്റം വഴിയാണ് സ്‌റ്റോക്ക് വിവരം അറിയിക്കേണ്ടതെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. 

Tags: