വ്യാഴാഴ്ച മുതല്‍ സൗദിയില്‍ കര്‍ഫ്യൂ ഇളവുണ്ടാവുമെന്ന് സൂചന; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്കെന്നും ആരോഗ്യ മന്ത്രി

Update: 2020-05-26 01:23 GMT

ദമ്മാം: കൊവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണ നിലയത്തിലേക്കു കൊണ്ടു വരുന്നതിനായി ശ്രമങ്ങള്‍ തുടരുമെന്നും വ്യാഴാഴ്ച മുതല്‍ കര്‍ഫ്യൂവില്‍ ഇളവുണ്ടാവുമെന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ സൂചിപ്പിച്ചു.

''പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഘട്ടത്തിനു തുടക്കം കുറിക്കും. പ്രാധാനമായും രണ്ട് കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. അത്യാഹിത ഘട്ടങ്ങളെ അഭീമുഖീകരിക്കാന്‍ പരമാവധി കഴിവുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക, പരിശോധനകള്‍ വിപുലമാക്കുകയും രോഗം ബാധിക്കുന്നവരിലേക്കു വേഗത്തില്‍ എത്തി ആവശ്യമായ നടപടികള്‍ കൈ കൊള്ളുകയും ചെയ്യുക. രാജ്യത്തെ സാധാരണ നിലയിലേക്കു എത്തിക്കുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതിനാല്‍ ലോകത്തിലെ പല രാജ്യങ്ങളേയും അപേക്ഷിച്ച് മരണനിരക്ക് കുറച്ചു കൊണ്ടു വരാന്‍ കഴിഞ്ഞു''-അദ്ദേഹം പറഞ്ഞു. പ്രായമായവരും നിത്യരോഗികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. 

Tags:    

Similar News