സൗദി: ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

Update: 2021-03-31 14:47 GMT

ജിദ്ദ: മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദയിലെ പ്രധാന സ്‌റ്റേഷനായ സുലൈമാനിയ റെയില്‍വെ സ്‌റ്റേഷന്‍ കത്തിനശിച്ചതിനാല്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ജിദ്ദയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നത്. അടുത്ത ഹജ്ജിനു മുമ്പായി, അഗ്‌നിബാധയില്‍ സുലൈമാനിയ റെയില്‍വെ സ്‌റ്റേഷന്‍ വീണ്ടും തുറക്കുന്നതോടെ ഇവിടെ നിന്നും സര്‍വ്വീസ് ആരംഭിക്കും.


സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ജിദ്ദ എയര്‍പോര്‍ട്ട് റെയില്‍വെ സ്‌റ്റേഷനില്‍ സര്‍വീസ് പുനരാരംഭിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.




Tags:    

Similar News