കൊവിഡ് ചുവപ്പ് പട്ടികയിലുള്ള രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് യാത്രാവിലക്കും പിഴയും ഏര്‍പ്പെടുത്തി സൗദി അറേബ്യ
ദുബയ്: ഇന്ത്യ അടക്കമുള്ള കൊവിഡ് ചുവപ്പ് പട്ടികയിലുള്ള രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാവിലക്കും പിഴയും വിധിച്ച് സൗദി ഭരണകൂടം. സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎഇ, ലിബിയ, യെമന്‍, ഇറാന്‍, തുര്‍ക്കി, ആര്‍മീനിയ, എത്യോപ്യ, സൊമാലിയ, കോംഗൊ, അഫ്ഗാനിസ്താന്‍, വെനസ്വേല, ബെലാറസ്, ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പൗരന്മാര്‍ യാത്ര ചെയ്ത റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സൗദി നിലപാട് കടുപ്പിച്ചത്.
സന്ദര്‍ശിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയാണ് കൈക്കൊള്ളുന്നത്. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു രാജ്യത്തേക്കും യാത്ര ചെയ്യാനാവില്ല. നേരിട്ടോ അല്ലാതെയോ പട്ടികയിലെ രാജ്യങ്ങളില്‍ സൗദി പൗരന്മാര്‍ പോകരുതെന്നാണ് നിര്‍ദേശം.