സൗദിയിൽ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു

Update: 2022-12-28 12:13 GMT


റിയാദ്: സൗദിയിൽ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആണ് ഇക്കാര്യമറിയിച്ചത്. കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൊഫഷനുകളില്‍ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഇത്തരം സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലും സൗദികളെ നിയമിക്കണം. ലീഗല്‍ കണ്‍സല്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ സൗദിവത്കണം 70 ശതമാനവും ഇന്ന് മുതല്‍ നടപ്പായിട്ടുണ്ട്. ബിരുദധാരികള്‍ക്ക് മിനിമം ശമ്പളം 5500 റിയാല്‍ നല്‍കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ ജോലികളില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്. കണക്കുകള്‍ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ജോലി ചെയ്യുന്ന സ്വദേശികളുടെ ആകെ എണ്ണത്തിന്റെ 58 ശതമാനം പേരും ജോലികളില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.