സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് 19

Update: 2020-04-07 09:32 GMT

റിയാദ്: സൗദി അറേബ്യയില്‍ പുതിയതായി 147 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി. രോഗബാധിതരില്‍ 2163 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികില്‍സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം സൗദി അറേബ്യയിലെ കൂടുതല്‍ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്‌റാന്‍, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അല്‍ഖോബാര്‍ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ 24 മണിക്കൂറായി നീട്ടിയത്. ഇന്നലെ രാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തിലായി. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരോധനാജ്ഞ ഉള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആ പ്രദേശം വിട്ട് സഞ്ചരിക്കാന്‍ പാടില്ല. പുറത്തുള്ളവര്‍ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല എന്ന നിര്‍ദേശവും പുറപെടുവിച്ചിട്ടുണ്ട്.





Similar News