സൗദി എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ ഒക്ടോബറില്‍ പുനരാരംഭിച്ചേക്കും

സൗദി എയര്‍ലൈന്‍സിന്റേത് വലിയ വിമാനങ്ങളായതിനാല്‍ കോഴിക്കോട് സര്‍വീസ് എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്.

Update: 2020-09-17 16:40 GMT

ജിദ്ദ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര സര്‍വിസുകള്‍ സൗദി എയര്‍ലൈന്‍സ് ഒക്ടോബര്‍ ഒന്ന് മുതല്‍ പുനരാരംഭിച്ചേക്കും. ദുബൈ, കെയ്റോ, അമ്മാന്‍, ഇസ്തംബൂള്‍, പാരീസ്, ധാക്ക, കറാച്ചി, ലണ്ടന്‍, മനില എന്നീ പ്രധാന നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് തുടങ്ങുന്നത്. ഇതിനൊപ്പം കോഴിക്കോട്ടേക്കും സര്‍വിസ് ആരംഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം സൗദി എയര്‍ലൈന്‍സിന്റേത് വലിയ വിമാനങ്ങളായതിനാല്‍ കോഴിക്കോട് സര്‍വീസ് എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണെങ്കില്‍ ഇതിന് തടസ്സം നേരിട്ടേക്കാം. അങ്ങിനെവന്നാല്‍ കോഴിക്കോടിനു പകരം കൊച്ചിയിലേക്ക് സര്‍വ്വീസ് നടത്താനും സാധ്യതയുണ്ട്. 

 കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ സൗദിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നടത്തുന്നില്ല. രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതല്‍ ഭാഗികമായി ഒഴിവാക്കിയ പശ്ചാതലത്തില്‍ അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരുന്നു.

Tags:    

Similar News