സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു

Update: 2020-08-18 06:52 GMT

ന്യൂഡല്‍ഹി:സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ഗോവയിലെ ഗവര്‍ണറാണ് സത്യപാല്‍ മാലിക്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സത്യപാല്‍ മാലിക്കിനെ മേഘാലയയില്‍ പുതിയ ഗവര്‍ണറായി നിയമിച്ചത്. ബംഗാളില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു തഥാഗത റോയി. സത്യപാല്‍ മാലിക്കിന് പകരം ഗോവയില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് ഗവര്‍ണറാകും.

2019 നവംബറിലാണ് മാലിക്കിനെ ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. അതിന് മുന്‍പ് ജമ്മുകശ്മീരില്‍ അവസാന ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്ക്. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭാജിച്ചതോടെ അവിടെ നിന്നും ഗോവയിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു.


.







Tags: