സൗഹൃദവേദി, തിരൂര്‍ പെരുന്നാള്‍ പുടവകള്‍ നല്‍കി

Update: 2022-07-08 13:24 GMT

തിരൂര്‍: തിരൂരിലെ ആശ്രയഅഗതിമന്ദിരം, എപിജെ ട്രസ്റ്റിന്റെ സ്വപ്ന വീട് അഗതിമന്ദിരം എന്നിവടങ്ങളിലെ അന്തേവാസികള്‍ക്ക് സൗഹൃദവേദി തിരൂര്‍, പെരുന്നാള്‍പ്പുടവയും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍ മാനേജിങ്ങ് പാര്‍ട്ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍ നിര്‍വ്വഹിച്ചു.

സൗഹൃദവേദി, തിരൂര്‍ സെക്രട്ടറി കെ കെ റസാക്ക് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷനായി. തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഇമാം അഷറഫ് അഷറഫി, സെക്രട്ടറി കെ കെ അഹമ്മത്, മുഹദ്ദിന്‍ അബ്ദുല്‍ അത്തീസ്, തിരൂര്‍ കാരുണ്യ പെയ്ന്‍ ആന്റ് പാലിയേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കോയ പുത്തുതോട്ടില്‍, ഷഫീഖ് മലബാര്‍, എപിജെ ട്രസ്റ്റ് സെക്രട്ടറി ഫിറോസ് നാലകത്ത്, സൗഹൃദവേദി തിരൂര്‍ വൈസ് പ്രസിഡന്റുമാരായ ഷമീര്‍ കളത്തിങ്ങല്‍, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പി പി ഏനുദ്ദീന്‍ കുട്ടി, കൂടാത്ത് മുഹമ്മത് കുട്ടി ഹാജി, എ ംകെ റസാക്ക് ബാബു ലണ്ടന്‍, ബൈജു ജാന്‍ എന്നിവര്‍ സംസാരിച്ചു.