മുഖ്യമന്ത്രിയുടേത് വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട്; പിണറായിയെ പുകഴ്ത്തി ശശി തരൂര്‍

സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മനസ്ഥിതിയുള്ള ചിലരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-12-16 11:49 GMT

തിരുവനന്തപുരം: ലുലു മാളിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍ എം.പി. കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. താനും വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെ റെയിലിനെതിരെ യുഡിഎഫ് എം.പിമാര്‍ കേന്ദ്ര റെയില്‍ മന്ത്രിക്ക് നല്‍കിയ കത്തില്‍ ശശി തരൂര്‍ ഒപ്പുവയ്ക്കാത്തത് വിവാദമായിരുന്നു. വിഷയത്തെ പറ്റി കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്നായിരുന്നു തരൂരിന്റ നിലപാട്.

അതേസമയം, കേരളം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മനസ്ഥിതിയുള്ള ചിലരുണ്ട്. വ്യവസായ സംരംഭങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം. വ്യവസായ സൗഹൃദ നടപടികള്‍ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News