ബിന്ദു അമ്മിണിക്കെതിരേയുള്ള സംഘപരിവാര്‍ ആക്രമണം; ഒന്നാം പ്രതി സര്‍ക്കാര്‍:വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

സുപ്രിംകോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാരിന് ആക്രമണത്തില്‍ ഉത്തരവാദിത്വമുണ്ട്

Update: 2022-01-07 05:51 GMT

കോഴിക്കോട് :ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി.ബിന്ദു അമ്മിണിക്കെതിരേ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നടത്തിയ ആക്രമണത്തിനെതിരേ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം സംഘപരിവാര്‍ ആക്രമണം നടത്തുകയാണ്.ഓട്ടോ ഇടിച്ച് കൊല്ലാനുള്ള ശ്രമവും നടന്നിരുന്നു.അവര്‍ക്ക് സുപ്രിംകോടതി സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്.പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് ശിക്ഷിക്കണമെന്നും,ബിന്ദു അമ്മിണിക്ക് സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചന്ദ്രിക പറഞ്ഞു.

ജില്ലാ പ്രസിഡന്റ് മുബീന വാവാട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഫസീല, ബല്‍കീസ് എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ വൈസ് പ്രസിഡന്റ് ജുമൈല നന്മണ്ട, ജില്ലാ കമ്മറ്റി അംഗം ജമീല പിപി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Tags:    

Similar News