നാമനിര്‍ദേശപത്രിക തള്ളിയത് ചേദ്യം ചെയ്തുള്ള സാന്ദ്ര തോമസിന്റെ ഹരജി തള്ളി

Update: 2025-08-13 07:23 GMT

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരേ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി എറണാകുളം സബ് കോടതി തള്ളി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു.

പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നല്‍കിയിരുന്നത്. യോഗ്യത കാണിക്കാന്‍ ആവശ്യമായ സിനിമകളുടെ എണ്ണം നല്‍കിയിരുന്നില്ല എന്നായിരുന്നു വരാണാധികാരി പറഞ്ഞിരുന്നത്. ഇതിനെതിരേയാണ് സാന്ദ്ര ഹരജി നല്‍കിയത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് മല്‍സരിക്കാന്‍ സാധിക്കില്ല.

സാന്ദ്ര ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞതായും ബൈലോ പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ടു പോയതെന്ന് വ്യക്തമായെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. അതേസമയം, വിധിയില്‍ നിരാശയുണ്ടെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് വിഷയം കൈകാര്യം ചെയ്യുമെന്നും സാന്ദ്ര പറഞ്ഞു.

Tags: