ഉപരോധം അവസാനിക്കുന്നു: ഖത്തറുമായുള്ള അതിര്‍ത്തി സൗദി അറേബ്യ തുറന്നു

ചൊവ്വാഴ്ചയാണ് റിയാദില്‍ ജിസിസി ഉച്ചകോടി നടക്കുന്നത്

Update: 2021-01-04 19:29 GMT
റിയാദ്: ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉപരോധത്തിന്റെ ഭാഗമായി അടച്ച അതിര്‍ത്തി സൗദി അറേബ്യ തുറന്നു. ഖത്തറുമായുള്ള കര, നാവിക, വോമ അതിര്‍ത്തികള്‍ തുറന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍സബാഹ് അറിയിച്ചു. ഇക്കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദില്‍ ജിസിസി ഉച്ചകോടി നടക്കുന്നതിനു മുന്നോടിയായിട്ടാണ് നടപടി. ഉച്ചകോടി എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറന്നത്.


ചൊവ്വാഴ്ചയാണ് റിയാദില്‍ ജിസിസി ഉച്ചകോടി നടക്കുന്നത്. ജിസിസിയിലെ മറ്റു രാജ്യങ്ങളായ ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയും ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്.




Tags:    

Similar News