ഉത്തര്‍ പ്രദേശിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസങ് ഇന്ത്യയുടെ 2 കോടി സഹായം

Update: 2020-06-17 09:52 GMT

ഗുരുഗ്രാം: ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസങ് ഇന്ത്യയുടെ സഹായം. രണ്ട് കോടി രൂപയാണ് സാംസങ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്.

കൊവിഡ് പ്രതിരോധത്തിന് കോര്‍പറേറ്റുകള്‍ക്ക് പ്രധാനപങ്ക് വഹിക്കാനുണ്ടെന്നും ജനങ്ങളോടും സര്‍ക്കാരുകളോടുമുള്ള പ്രതിബന്ധതയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നും കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് പീറ്റര്‍ റീ പറഞ്ഞു.

ഇതിനും പുറമെ സാംസങ് ഗൗതം നഗറിലെ പ്രാദേശിക ഭരണകൂടത്തിനും ആശുപത്രികള്‍ക്കും കമ്പനി ചികില്‍സാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്.

10000 രക്ഷാകവചങ്ങള്‍ മാസ്‌കുകള്‍, 6000 പിപിഇ കിറ്റുകള്‍, ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്ററുകള്‍ മൈക്കുകള്‍ 300ഓളം മെഡിക്കല്‍ എയര്‍ പ്ര്യൂരിഫയറുകള്‍ എന്നിവയും ഈ പാക്കേജിലുണ്ട്.

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കൊവിഡ് പ്രതിരോധത്തിനു വേണ്ടി 20 കോടിയുടെ ഫണ്ട് മാറ്റിവച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. ഏതാനും ആഴ്ച മുമ്പ് കമ്പനി പിഎം കെയര്‍ ഫണ്ടിലേക്ക് 15 കോടി നല്‍കിയിരുന്നു.

സാംസങ് ഇന്ത്യയിലെ ജീവനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരു കോടി രൂപ നേരത്തെ പിരിച്ചു തിരിച്ചുനല്‍കിയിരുന്നു. 

Tags:    

Similar News