സിക്ക ബാധിച്ച രോഗിയുടെ കുടുംബാംഗങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Update: 2021-07-21 03:47 GMT

എറണാകുളം : വാഴക്കുളത്ത് സിക്ക ബാധിച്ച രോഗിയുടെ 5 കുടുംബാംഗങ്ങളുടെ സാംപിളുകള്‍ ആലപ്പുഴ നാഷണനൽ ഇൻസ്ടിട്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. നാല് മെഡിക്കൽ കോളേജുകളിലെയും സ്വകാര്യ ആശുപതികളിലെ പ്രതിനിധികളുമായി ജില്ലാ കളക്ടളുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ചെല്ലാനത്തും കൊച്ചി കോർപ്പറേഷൻ 40-ാം ഡിവിഷനിലും സിക്ക വൈറസ് ബാധ സംശയിച്ച 2 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

മലയാറ്റൂർ, വാഴക്കുളം, ചെല്ലാനം , കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ 40 എന്നിവിടങ്ങളിൽ ബോധവത്ക്കരണ പരിപാടികളും സിക്ക വൈറസ് നിയന്ത്രണ പ്രവർത്തനങ്ങളും സർവൈലൻസ് പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നോൺ കൊവിഡ് ജില്ലാ സർവൈലൻസ് ഓഫീസറും ജില്ലാ മെഡിക്കൽ ഉദ്യേഗസ്ഥരും വാഴക്കുളം സന്ദർശിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ യോഗത്തിൽ പങ്കെടുക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

Similar News