വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: സമാജ് വാദി പാര്‍ട്ടി എംപി അസം ഖാനും ഭാര്യയ്ക്കും മകനും ജാമ്യം
2017 ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ ഇദ്ദേഹത്തിന് പ്രായമായിട്ടില്ലെന്നും യോഗ്യതയില്ലെന്നുമായിരുന്നു കണ്ടെത്തല്‍. കഴിഞ്ഞ ജനുവരിയില്‍ ബിജെപി നേതാവ് ആകാശ് സക്സേനയാണ് തങ്ങളുടെ മകന് രണ്ട് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സഹായിച്ചെന്ന് ആരോപിച്ച് അസം ഖാനും തസീന്‍ ഫാത്തിമയ്ക്കുമെതിരേ പരാതി നല്‍കിയത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തെറ്റായ ജനന തിയ്യതി നല്‍കിയെന്ന ആരോപണം അബ്ദുല്ല അസം നേരിട്ടിരുന്നു. തുടര്‍ന്ന് രാംപൂര്‍ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമച്ച കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ മൂന്നുപേരും ഫെബ്രുവരിയില്‍ രാംപൂര്‍ കോടതിയില്‍ കീഴടങ്ങി. ഭൂമി പിടിച്ചെടുക്കല്‍, എരുമകള്‍, ആടുകള്‍, പുസ്തക മോഷണം തുടങ്ങി 80 ഓളം കേസുകള്‍ അസം ഖാനെതിരേയുണ്ടെന്ന് പോലിസ് പറഞ്ഞു.
സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്ത് അന്വേഷണത്തിനോ വിചാരണയ്ക്കോ തടസ്സം നില്‍ക്കരുതെന്നും മൂന്നുപേരോടും പ്രോസിക്യൂഷന്‍ തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിചാരണ നടപടുകളുമായി ആത്മാര്‍ത്ഥമായി സഹകരിക്കണം. ജാമ്യത്തിലിറങ്ങിയ ശേഷം ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.
Samajwadi Party MP Azam Khan, Wife & Son Get Bail In Alleged Fake Birth Certificate Case
