സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

Update: 2022-05-19 11:08 GMT

ന്യൂഡല്‍ഹി: വഞ്ചനാക്കേസില്‍ ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് സുപ്രിം കോടതി വ്യാഴാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്, കേസിന്റെ സവിശേഷ വസ്തുതകള്‍ കണക്കിലെടുത്താണ് ഖാന് ഇളവ് നല്‍കിയത്. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. 

പതിവ് ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുന്നത് വരെ ഇടക്കാല ജാമ്യം നിലനില്‍ക്കുമെന്നും സുപ്രിം കോടതി അറിയിച്ചു.

'ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിക്കാന്‍ അനുയോജ്യമായ കേസാണിതെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

റാംപൂരില്‍ ഭൂമി തട്ടിയെടുത്തതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഖാന്‍ സീതാപൂര്‍ ജയിലിലാണ് ഇപ്പോഴുള്ളത്.

അസംഖാന് ജാമ്യം നല്‍കുന്ന മുറക്ക് കേസുകള്‍ ചുമത്തി വീണ്ടും ജയിലിലേക്കയക്കുന്ന ശൈലി വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 

Tags:    

Similar News