തിരിച്ചും മറിച്ചും ചിത്രം വരച്ച് സല്‍മാന്‍ ഫാരിസ് ഓടിക്കയറിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

Update: 2022-03-10 07:56 GMT

തിരൂര്‍; പ്രവാസിയായ തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി അത്തിക്കല്‍ അബൂബക്കര്‍ ഹഫ്‌സത്ത് ദമ്പതികളുടെ ഏക മകന്‍ സല്‍മാന്‍ ഫാരിസ് ഇന്ത്യയിലെ ഗിന്നസ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടങ്ങളുടെ പട്ടികയായ ഇന്ത്യ ബുക്ക് ഓഫ് റേക്കോര്‍ഡ്‌സില്‍ ഇടം നേടി. ഒരേ സമയം ഇരു കൈകള്‍ കൊണ്ടും ചിത്രം വരക്കാനുള്ള സവിശേഷ കഴിവാണ് ഫാരിസിനെ ബുക്ക് ഓഫ് റെക്കോര്‍ഡിലെത്തിച്ചത്. 

പെരിന്തല്‍മണ്ണ അറീന ആനിമേഷന്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അത്തിക്കല്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ്

ചിത്രരചനാ രംഗത്ത് പെന്‍സില്‍ ഡ്രോയിംഗ്, റിയലിസ്റ്റിക് ഡ്രോയിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ആ നിമേഷന്‍, വീഡിയോ എഡിറ്റിംഗ് തുടങ്ങി നിരവധി മേഖലകളില്‍ പ്രതിഭ തെളിയിച്ചയാണ്. സോഷ്യല്‍ മീഡിയയിലെ fari_zart എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സൃഷ്ടികള്‍ പുറത്തുവിടുക. 

Tags: