'സാഹിത്യോല്‍സവ'ത്തിന്റെ വെബ്‌സൈറ്റ് കുട്ടികളിലേക്ക്; സാഹിത്യോല്‍സവം വിജയിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2025-09-15 09:15 GMT

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സംരംഭമായ 'കുട്ടികളുടെ സാഹിത്യോല്‍സവ'ത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നമ്മുടെ കുരുന്നുകള്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനം, സാഹിത്യ ശില്‍പ്പശാലകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഈ അക്ഷരോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്.

കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പിന്തുണ നല്‍കുകയും ഭാവിയിലെ എഴുത്തുകാരായി അവരെ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം, ജവഹര്‍ ബാലഭവന്‍, മണ്‍വിള എ.സി.എസ്.ടി.ഐ. എന്നിവിടങ്ങളില്‍ ഈ മാസം 18, 19 തീയതികളിലാണ് സാഹിത്യോല്‍സവം നടക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാകുന്ന സാഹിത്യോത്സവം വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags: