സാഗര്‍ റാണ കൊലക്കേസ്; ഒളിംപ്യന്‍ സുശീല്‍ കുമാറിനെ ജയിലിലടച്ചു

Update: 2021-06-02 17:06 GMT
ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ ഒളിംപ്യന്‍ സുശീല്‍ കുമാറിനെ ജയിലിലടച്ചു. ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിട്ടത്. സുശീല്‍ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വെക്കാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.


കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് പിന്നാലെയാണ് ഇന്ന് സുശീല്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. മെയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ നടന്ന സംഭവങ്ങളാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയില്‍ വടിയുമായി സുശീല്‍ കുമാര്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രൂരമര്‍ദ്ദനമേറ്റ സാഗര്‍ റാണ മെയ് അഞ്ചിന് മരിച്ചു.




Tags: