സാഗര്‍ ധന്‍കര്‍ കൊലപാതകം: ഒളിമ്പ്യന്‍ സുശില്‍ കുമാറിനെതിരേ ആഗസ്ത് അവസാനം കുറ്റപത്രം സമര്‍പ്പിക്കും

Update: 2021-07-21 07:14 GMT

ന്യൂഡല്‍ഹി: സാഗര്‍ ധന്‍കര്‍ കൊലപാതകക്കേസില്‍ ഡല്‍ഹി പോലിസ് ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കുന്ന പട്ടികയില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ അടക്കം 18 പേരാണ് ഉള്ളത്. പ്രതിപ്പട്ടികയില്‍ 18, 6 പ്രതികള്‍ ഒളിവിലാണ്.

മെയ് 4നാണ് 23കാരനായ സാഗര്‍ ധന്‍കറെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് ആഴ്ചകള്‍ക്കു ശേഷമാണ് ഒളിംപിക് മെഡല്‍ ജേതാവുകൂടിയായ സുശീല്‍ കുമാറിനെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ഡല്‍ഹി ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍വെച്ചാണ് സാഗര്‍ കൊല്ലപ്പെട്ടത്. 

Tags:    

Similar News