സാദിഖ് ഖാന്‍ രണ്ടാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു

Update: 2021-05-09 05:38 GMT

ലണ്ടന്‍: ലണ്ടന്‍ മേയറായി രണ്ടാം തവണയും സാദിഖ് ഖാനെ തിരഞ്ഞെടുത്തു. അമ്പത് വയസ്സുള്ള സാദിഖ് ഖാന്‍ ലേബര്‍ പാര്‍ട്ടി പ്രതിനിധിയാണ്. ശനിയാഴ്ച നടന്ന കടുത്ത മല്‍സരത്തില്‍ അദ്ദേഹം തൊട്ടടുത്ത എതിരാളിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ ഷാവുന്‍ ബെയ്‌ലിയെയാണ് തോല്‍പ്പിച്ചത്.

പാകിസ്താനില്‍ നിന്നുള്ള ബസ് ഡ്രൈവറുടെ മകനായി ജനിച്ച സാദിഖ് അറിയപ്പെടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്. 2016 ല്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ പദവിയിലെത്തുന്ന ആദ്യ മുസ് ലിമായിരുന്നു.

വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 977601 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കുറവ് വോട്ടുകളാണ് ഇത്തവണ ലഭിച്ചത്.

വിവിധ സമുദായങ്ങള്‍ തമ്മില്‍ പാലമായി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വിജയിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

Tags:    

Similar News