ബിജെപിയില്‍ ചേര്‍ന്ന സാധു റസാഖിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഐഎന്‍എല്‍

Update: 2021-02-26 00:54 GMT

മലപ്പുറം: ബിജെപിയില്‍ ചേര്‍ന്ന സാധു റസാഖ് ഐഎന്‍എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹിയാണെന്ന വിധത്തിലുള്ള ബിജെപിയുടെയും അദ്ദേഹത്തിന്റെയും അവകാശവാദം പച്ചക്കള്ളമാണെന്ന് ഐഎന്‍ എല്‍ ജില്ലാ സേക്രട്ടേറിയറ്റ് അറിയിച്ചു. രണ്ടര വര്‍ഷമായി പാര്‍ട്ടിയുമായി അദ്ദേഹത്തിന്ന് ഒരു ബന്ധവുമില്ല. വ്യാജ പ്രചാരണത്തെ പൊതുസമൂഹം തള്ളിക്കളയണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി സി പി അന്‍വര്‍ സാദത്ത് പറഞ്ഞു.

Sadhu Razak, joins BJP, not affiliated with party: INL

Tags:    

Similar News