29 വര്‍ഷത്തിനു ശേഷം സിനിമയുടെ രണ്ടാം ഭാഗം: നായകനും നായികക്കും സംവിധായകനും മാറ്റമില്ലാതെ 'സഡക് 2' റിലീസിങിന്

സിനിമ സംവിധാനം ചെയ് മഹേഷ് ഭട്ടാണ് സഡക് 2ന്റെയും സംവിധായകന്‍. 20 വര്‍ഷത്തിനു ശേഷമാണ് ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളായ മഹേഷ് ഭട്ട് വീണ്ടും സംവിധാന രംഗത്തേക്കിറങ്ങുന്നത്.

Update: 2020-06-30 11:00 GMT

മുംബൈ: 1991ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമ 'സഡകിന്റെ രണ്ടാം ഭാഗം റിലീസിങിന് ഒരുങ്ങുന്നു. 29 വര്‍ഷത്തിനു ശേഷം സിനിമയുടെ രണ്ടാംഭാഗം റിലീസിങിന് എത്തുന്നത് നായകനും നായികക്കും മാറ്റമില്ലാതെയാണ്. 1991ല്‍ സഡക് ചിത്രീകരിച്ചപ്പോള്‍ സഞ്ജയ് ദത്ത്, പൂജാ ഭട്ട്, എന്നിവരായിരുന്നു നായികാ നായകന്‍മാര്‍. പുതിയ സിനിമ സഡക് 2ലും ഇവര്‍ തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമ സംവിധാനം ചെയ് മഹേഷ് ഭട്ടാണ് സഡക് 2ന്റെയും സംവിധായകന്‍. 20 വര്‍ഷത്തിനു ശേഷമാണ് ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളായ മഹേഷ് ഭട്ട് വീണ്ടും സംവിധാന രംഗത്തേക്കിറങ്ങുന്നത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞ് 'സഡക് 2' തിയറ്റര്‍ റിലീസിന് എത്താനിരിക്കെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.പുതിയ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസിങ് അസാധ്യമായതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാനിനിരിക്കുന്ന 'സഡക് 2' ന്റെ റീലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും. ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരും 'സഡക് 2'ല്‍ അഭിനയിക്കുന്നുണ്ട്.




Tags:    

Similar News