'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍'ക്ക് വിശാഖപ്പട്ടണത്ത് ആരാധകരുടെ പാലഭിഷേകം

Update: 2021-02-08 19:00 GMT

വിശാഖപ്പട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആന്ധ്രപ്രദേശിലെ വിശാഖപ്പെട്ടണത്ത് ആരാധകരുടെ പാലഭിഷേകം. ദൈവപ്രീതിക്കാണ് സാധാരണ പാലഭിഷേകം നടത്തുന്നത്.

കഴിഞ്ഞ ആഴ്ച കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചതിനോടുള്ള പ്രതികരണമായാണ് ഇത്തവണ ആരാധകര്‍ സച്ചിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയത്. കര്‍ഷക സമരത്തില്‍ സച്ചിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടിനോടുള്ള വിമര്‍ശനമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിയോയില്‍ പ്രയോഗം.

ഇന്ത്യക്കാരുടെ കാര്യം നോക്കാന്‍ ഇന്ത്യക്കാര്‍ക്കറിയാമെന്നും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കണമെന്നും പുറത്തുള്ളവര്‍ അതില്‍ അഭിപ്രായം പറയേണ്ടെന്നുമായിരുന്നു വിദേശ സെലിബ്രിറ്റികളുടെ സമരാനുകൂല ട്വീറ്റുകള്‍ക്ക് മറുപടിയായി സച്ചിന്‍ ട്വീറ്റ് ചെയ്തത്.

സച്ചിന്റെ ട്വീറ്റ് രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

Tags: